സൗദിയില്‍ ഇന്ന് 445 പേര്‍ കൊവിഡ് മുക്തരായി

By Web Team  |  First Published Oct 21, 2020, 10:20 PM IST

ആകെ മരണസംഖ്യ 5235 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.


റിയാദ്: സൗദി അറേബ്യയില്‍ ബുധനാഴ്ച 445 പേര്‍ കൊവിഡ് മുക്തരായി. 405 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 18 പേര്‍ രാജ്യത്തെ വിവിധ  ഭാഗങ്ങളിലായി മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 343,375 പോസിറ്റീവ് കേസുകളില്‍ 329,715 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി  തുടരുന്നു.

ആകെ മരണസംഖ്യ 5235 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8423 പേരാണ്. അതില്‍ 804 പേരുടെ നില  ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 92. മക്ക 44, റിയാദ് 34, ഖമീസ് മുശൈത്ത് 18, മുബറസ്  14, ദഹ്‌റാന്‍ 14, ദമ്മാം 13, ഹുഫൂഫ് 12, അല്‍അയ്‌സ് 9, നജ്‌റാന്‍ 9, ഹാഇല്‍ 8, വാദി ദവാസിര്‍ 8, ബല്ലസ്മര്‍ 7, ജിദ്ദ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി  രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.
 

Latest Videos

click me!