മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8185 പേരാണ്.
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 399 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 426 രോഗികള്‍ സുഖം പ്രാപിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായി 16 പേര്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 345,631 പോസിറ്റീവ് കേസുകളില്‍ 332,117 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5329 ആയി.
മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8185 പേരാണ്. അതില്‍ 778 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 46. റിയാദ് 44, മക്ക 30, യാംബു 22, ഖമീസ് മുശൈത്ത് 17, മജ്മഅ 16, ദമ്മാം 15, ഹുഫൂഫ് 14, വാദി ദവാസിര്‍ 13, ജിദ്ദ 12, ഹാഇല്‍ 9, ബുറൈദ 8, അറാര്‍ 8, അയൂണ്‍ അല്‍ജുവ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.