സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 18 പേര്‍ കൂടി മരിച്ചു

By Web Team  |  First Published Nov 5, 2020, 9:57 PM IST

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  96.2 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.


റിയാദ്: കൊവിഡ് ബാധിച്ച് 18 പേര്‍ ഇന്ന് സൗദി അറേബ്യയില്‍ മരിച്ചു. 450 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 474 പേര്‍ക്ക് വ്യാഴാഴ്ച രോഗമുക്തിയുണ്ടായി.  ആകെ റിപ്പോര്‍ട്ട് ചെയ്ത 349,386 പോസിറ്റീവ് കേസുകളില്‍ 336,068 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 5489 ആയി.

7829 പേര്‍ രാജ്യത്തെ വിവിധ  ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 763 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  96.2 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്  റിയാദിലാണ്, 67. മക്ക 51, മദീന 50, ജിദ്ദ 28, ഖമീസ് മുശൈത് 25, യാംബു 23, ഹാഇല്‍ 18, ദമ്മാം 13, ഹുഫൂഫ് 11, അബ്‌ഖൈഖ് 10, ദഹ്‌റാന്‍ 10, ദഹ്‌റാന്‍ 9, അല്‍അയ്‌സ് 8,  ഖുറയാത് അല്‍ഊല 8, ബുറൈദ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 

Latest Videos

click me!