വിദേശികൾക്ക് സൗദി അറേബ്യ വൻതോതിൽ ഉംറ വിസ അനുവദിക്കുന്നു

By Web Team  |  First Published Aug 2, 2022, 11:31 PM IST

സീസൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്ന് മുതൽ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു. 


റിയാദ്: ഹജ്ജിന് ശേഷം പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ സൗദി അറേബ്യ വൻതോതിൽ ഉംറവിസ അനുവദിക്കുന്നു. പുതിയ ഉംറ സീസൺ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 6,000 വിസകളാണ് അനുവദിച്ചത്. അതേസമയം സീസൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്ന് മുതൽ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു. 

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകർ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓൺലൈനായി തന്നെ വിസയ്‍ക്കുള്ള പണമടയ്ക്കാനും കഴിയും. അതേസമയം പുതിയ സീസണിലെ ഉംറ തീര്‍ത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 30ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു. 

Latest Videos

Read also: ബാഗില്‍ 13 ലക്ഷം റിയാല്‍ കടത്താന്‍ ശ്രമിച്ചു; യുവതി ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

മലയാളി ഹാജിമാരുടെ അവസാന സംഘം നാട്ടിലേക്ക് മടങ്ങി
റിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തിയ അവസാന ഹജ്ജ് സംഘം നാട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച വൈകീട്ട് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെട്ട 304 തീര്‍ഥാടകര്‍ അടങ്ങുന്ന സംഘം തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തി. 

ഇതോടെ ജൂലൈ 15ന് ആരംഭിച്ച മലയാളി തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കം പൂര്‍ത്തിയായി. 22 വിമാനങ്ങളിലാണ് മുഴുവന്‍ തീര്‍ഥാടകരും നാട്ടില്‍ തിരിച്ചെത്തിയത്. തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍നിന്നുള്ളവരും ലക്ഷദ്വീപില്‍ നിന്നുള്ളവരും നെടുമ്പാശ്ശേരി വഴിയാണ് ഹജ്ജിന് സൗദിയിലെത്തിയത്. മടങ്ങിയതും കേരളത്തിലേക്ക് തന്നെയാണ്. അവസാനം മടങ്ങിയ 304 പേരുടെ സംഘത്തിലും തമിഴ്നാട്ടില്‍നിന്നുള്ള 90 ഹാജിമാരുണ്ട്.  

Read Also- സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറക്ക് അനുമതി

2,062 പുരുഷന്മാരും 3,704 വനിതകളും ഉള്‍പ്പടെ ആകെ 5,766 മലയാളി തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജില്‍ പങ്കെടുത്തത്. ഇതില്‍ 1,650 പേര്‍ പുരുഷസഹായമില്ലാതെ എത്തിയവരാണ്. മലയാളികളെ കൂടാതെ നെടുമ്പാശ്ശേരി എംബാര്‍ക്കേഷന്‍ വഴി ലക്ഷദ്വീപ്, തമിഴ്‌നാട്, പോണ്ടിച്ചേരി, അന്തമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം ആകെ 7,727 തീര്‍ഥാടകരാണ് കേരളം വഴി ഹജ്ജിനെത്തിയത്. 

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നു മരണം
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 346 പേർ കൂടി സുഖം പ്രാപിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 227 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 810,187 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 796,102 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് കാരണം ഇതുവകെ മരണപ്പെട്ടവരുടെ എണ്ണം 9,255 ആയി. 

സൗദി അറേബ്യയില്‍ ഇപ്പോഴുള്ള കൊവിഡ് രോഗ ബാധിതരിൽ 4,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 127 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,383 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.

റിയാദ് - 62, ജിദ്ദ - 35, ദമ്മാം - 21, മദീന - 8, മക്ക - 8, അൽബാഹ - 8, ത്വാഇഫ് - 6, അബ്ഹ - 6, ഹുഫൂഫ് - 5, ജീസാൻ - 4, ദഹ്റാൻ - 4, തബൂക്ക് - 3, ബുറൈദ - 3, അറാർ - 2, ഹാഇൽ - 2, ഖമീസ് മുശൈത്ത് - 2, നജ്റാൻ - 2, ബെയ്ഷ് - 2, യാംബു - 2, ഉനൈസ - 2, ജുബൈൽ - 2, ഖത്വീഫ് - 2, ബൽ ജുറൈഷി - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,700,629 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,713,922 ആദ്യ ഡോസും 25,082,132 രണ്ടാം ഡോസും 14,904,575 ബൂസ്റ്റർ ഡോസുമാണ്.

Read also: അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയുടെ വധം; സ്വാഗതം ചെയ്‍ത് സൗദി അറേബ്യ

click me!