സന്ദർശന ആവശ്യത്തോടെയുള്ള ട്രാൻസിറ്റ് വിസാ കാലാവധിയും ഭേദഗതി ചെയ്ത് മൂന്നു മാസമാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് വിസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന കാലം 96 മണിക്കൂറാണ്.
റിയാദ്: ഏതാവശ്യത്തിനുമുള്ള സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി മൂന്നു മാസമായി സൗദി മന്ത്രിസഭ ഭേദഗതി ചെയ്തു. സന്ദർശന ആവശ്യത്തോടെയുള്ള ട്രാൻസിറ്റ് വിസാ കാലാവധിയും ഭേദഗതി ചെയ്ത് മൂന്നു മാസമാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് വിസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന കാലം 96 മണിക്കൂറാണ്. ട്രാൻസിറ്റ് വിസക്ക് ഫീസില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽ യെമാമ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സന്ദർശന വിസാ കാലാവധിയിലും ട്രാൻസിറ്റ് വിസാ ഘടനയിലും ഭേദഗതികൾ വരുത്തിയത്.
Read also: സൗദി അറേബ്യയില്‍ മലമുകളിൽ നിന്നു വീണ യുവാവിനെ റെഡ് ക്രെസന്റ് സംഘം രക്ഷപ്പെടുത്തി
പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി; ഇനി ജിദ്ദയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറക്കാം
റിയാദ്: ജിദ്ദയില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവിസിന് തുടക്കമായി. ഞായറാഴ്ച്ച രാവിലെ ആറോടെ ജിദ്ദയില്‍നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്സ് 798 വിമാനം ഫുൾ ബോർഡിൽ 172 യാത്രക്കാരുമായി ഉച്ചക്ക് 2.09ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി.
ആദ്യ സർവീസിനെ കണ്ണൂർ വിമാനത്താവളത്തിൽ ഔദ്യോഗികമായി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അധികൃതർ സ്വീകരിച്ചത്. യാത്രക്കാരുടെ വേഗത്തിലുള്ള എമിഗ്രേഷൻ ക്ലിയറന്‍സുകള്‍ക്കായി പ്രത്യേക സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥനാമുറികളും വിശ്രമ സ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങളും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.
രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്സ് 799 വിമാനം 172 യാത്രക്കാരുമായി ഉച്ചക്ക് 1.35-ന് ജിദ്ദയിൽ ഇറങ്ങി.
Read also: പ്രവാസികളെ ഒഴിവാക്കിയ തൊഴിലുകളിൽ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാം