അല്‍ ജൗഫില്‍ ലഹരി കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
റിയാദ്: സൗദി അറേബ്യയില്‍ ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍ ജൗഫില്‍ ലഹരി കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്.
ഗസാന്‍ അലി മളാവി എന്ന സിറിയക്കാരനെയാണ് ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വിചാരണക്ക് ശേഷം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. കോടതി വിധി ഉന്നത കോടതികളും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
undefined
Read Also - കുവൈത്തിൽ കഴിഞ്ഞ 33 വര്‍ഷത്തിനിടെ നാടുകടത്തിയത് 595,000 വിദേശികളെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം