റിയാദ് സീസൺ വേദികളിൽ ശനിയാഴ്ച രാത്രി നടന്ന പരിപാടികളിൽ യുവജനങ്ങളുടെ വൻ സാന്നിദ്ധ്യമാണുണ്ടായത്.
റിയാദ്: ചരിത്രത്തിലാദ്യമായി വര്‍ണാഭമായി പുതുവത്സരം ആഘോഷിച്ച് സൗദി അറേബ്യ. പാട്ടും നൃത്തവും വെടിക്കെട്ടുമായി വർണശബളമായ ആഘോഷമാണ് റിയാദിൽ അരങ്ങേറിയത്. റിയാദ് സീസൺ വേദികളിൽ ശനിയാഴ്ച രാത്രി നടന്ന പരിപാടികളിൽ യുവജനങ്ങളുടെ വൻ സാന്നിദ്ധ്യമാണുണ്ടായത്.
അറബ് ലോകത്തെ പ്രമുഖ ഗായകരെ അണിനിരത്തി റിയാദ് ബോളിവാഡിൽ നടന്ന ട്രിയോ നൈറ്റ് സംഗീത പരിപാടിക്കിടെയാണ് പുതുവത്സരം കടന്നെത്തിയത്. പുതുവത്സരത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ നടന്ന ഏറ്റവും പ്രധാന പരിപാടിയും ഇതായിരുന്നു. അറബ് ലോകത്തെ ഗായകരായ ജോർജ് വസൂഫ് അബൂ വദീഅ്, നജവ കറം, ആസി അൽഹലാനി, ലത്തീഫ, നാൻസി അജ്റം, അൻഗാം, ബഹാ സുൽത്താൻ, നവാൽ അൽസഗ്ബി, വാഇൽ കഫൂരി, അബ്ദുല്ല അൽമാനിഅ്, വലീദ് തൗഫീഖ്, സാബിർ അൽറുബാഇ, അസാല, അലീസ എന്നിവരാണ് ബോളിവാഡ് മുഹമ്മദ് അബ്ദു തിയേറ്ററിൽ നടന്ന സംഗീത രാവിൽ ആവേശത്തിരയിളക്കിയത്.
Read also: ഖത്തര്‍ ലോകകപ്പ് സംഘാടനത്തിന് പിന്നിലെ മലയാളി സാന്നിധ്യം; അഭിമാനിക്കാം ഈ യുവസംരംഭകനെയോര്‍ത്ത്
തണുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം; പ്രത്യേക നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം
റിയാദ്: തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ശൈത്യകാലത്ത് ചിലർ വെള്ളം കുടിക്കാൻ മറക്കാറുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ വെള്ളം എല്ലാ ദിവസവും നൽകണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ആസ്തമ രോഗികൾ ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്ന് റിയാദ് ഹെൽത്ത് ക്ലസ്റ്റർ ആവശ്യപ്പെട്ടു. ആരോഗ്യനിലയും ആസ്തമ നിയന്ത്രണത്തിന്റെ അളവും നിയന്ത്രിക്കാൻ പതിവായി ഡോക്ടറെ സന്ദർശിക്കണം. ഡോക്ടർമാർ കുറിച്ചുതന്ന മരുന്നുകൾ കൃത്യമായി ഉപയോഗിക്കണം. അലർജിയുണ്ടാക്കുന്ന അവസ്ഥകളിൽനിന്ന് വിട്ടുനിൽക്കണം. നെബുലൈസർ പോലുള്ളവ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങളും മരുന്നുകളും ഒഴിവാക്കുക. മാനസിക സംഘർഷങ്ങൾ പരമാവധി കുറക്കുക. ഇൻഫ്ലുവൻസ വാക്സിൻ എടുക്കുക എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
Read also: ആളുമാറി അക്കൗണ്ടിലെത്തിയ വന്‍തുക തിരിച്ചു കൊടുക്കാന്‍ വിസമ്മതിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ശിക്ഷ