ലബനോൻ, ഗാസ സ്ഥിതിഗതികൾ ചർച്ചയാകും; അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് സൗദിയുടെ ആഹ്വാനം

By Web Team  |  First Published Nov 1, 2024, 4:13 PM IST

കഴിഞ്ഞ വര്‍ഷം നവംബർ 11ന് റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക് സംയുക്ത ഉച്ചകോടിയുടെ പിന്തുടര്‍ച്ചയായാണ് പുതിയ ഉച്ചകോടിക്കുള്ള ആഹ്വാനം. 


റിയാദ്: പലസ്തീൻ പ്രദേശങ്ങൾക്കും ലബനോനുമെതിരെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ നിലവിലെ സ്ഥിതിഗതികളും സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ നവംബർ 11-ന് അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ച് സൗദി അറേബ്യ. പലസ്തീൻ പ്രദേശങ്ങൾക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തിെൻറയും ലബനോന്‍റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും തകർത്ത് ആക്രമണം വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെയും മേഖലയിലെ സുരക്ഷയിലും സ്ഥിരതയിലും ഈ ആക്രമണങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തിലാണ് അടിയന്തര ഫോളോ അപ്പ് ഉച്ചകോടിക്കുള്ള ആഹ്വാനം.

പലസ്തീൻ, ലബനോൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന കുറ്റകൃത്യങ്ങളെയും നിയമലംഘനങ്ങളെയും കടുത്ത ഭാഷയിൽ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൽമാൻ രാജാവിന്‍റെ നിർദേശത്തിന്‍റെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുമായി സഹകരിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങളുടെയും അടിസ്ഥാനത്തിൽ 2023 നവംബർ 11-ന് റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക് സംയുക്ത ഉച്ചകോടിയുടെ പിന്തുടര്‍ച്ച കൂടിയാണ് പുതിയ ഉച്ചകോടിക്കുള്ള ആഹ്വാനം. 

Latest Videos

undefined

Read Also -  വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ് യാത്രക്കാരി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!