കൊവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 87142 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22312 ആളുകൾ ചികിത്സയിലുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 22 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 525 ആയി ഉയർന്നു. മക്ക, ജിദ്ദ, ദമ്മാം, ബുറൈദ, തബൂക്ക് എന്നിവിടങ്ങളിലാണ് മരണം. 1,864 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 64306 ആയി. പുതുതായി 1881 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കൊവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 87142 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലായി 22312 ആളുകൾ ചികിത്സയിലുണ്ട്. പുതിയ രോഗികൾ: റിയാദ് 668, ജിദ്ദ 293, ദമ്മാം 290, മക്ക 164, ജുബൈൽ 62, ഹുഫൂഫ് 39, മുസാഹ്മിയ 27, ഖത്വീഫ് 22, ഖുലൈസ് 21, അൽഖർജ് 20, മദീന 19, ഹാഇൽ 19, ത്വാഇഫ് 17, ദഹ്റാൻ 14, റിഫാഇ അൽജംഷ് 13, ഖോബാർ 11, വാദി ദവാസിർ 11, അബഹ 10, സഫ-്വ 10, തബൂക്ക് 9, നജ്റാൻ 8, ബീഷ 7, അഫീഫ് 7, ഹുത്ത ബനീ തമീം 7, ബുറൈദ 6, ഹഫർ അൽബാത്വിൻ 6, അറാർ 6, ശറൂറ 5, ദുർമ 5, ഹുറൈംല 5, അൽമജാരിദ 4, മഹായിൽ 4, റാസ തനൂറ 4, ബേഷ് 4, അൽകാമിൽ 4, മജ്മഅ 4, അൽറയീൻ 4, അൽനമാസ് 3, ഖമീസ് മുശൈത് 3, അൽഖഫ്ജി 3, അൽബത്ഹ 3, ലൈല 2, സുലൈയിൽ 3, സുൽഫി 3, നമീറ 2, അൽസഹൻ 2, ബിലാസ്മർ 2, റിജാൽ അൽമ 2, ജീസാൻ 2, അൽഖസ്റ 2, അൽഖുവയ്യ 2, ഹുത്ത സുദൈർ 2, റുവൈദ അൽഅർദ 2, അൽജഫർ 1, അൽഅയൂൻ 1, അൽഖൂസ്1, അഹദ് റുഫൈദ 1, അൽബഷായർ 1, നാരിയ 1, അൽഗസല 1, ഷംലി 1, അൽഹർദ് 1, അൽഅയ്ദാബി 1, യാദമഹ് 1, അൽഅർത്വാവിയ 1, ബിജാദിയ 1.