സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി; വരവിൽ കവിഞ്ഞ വരുമാനം കണ്ടെത്തിയാൽ പിരിച്ചുവിടും

By Web Team  |  First Published Aug 14, 2024, 6:28 PM IST

സർക്കാർ ജീവനക്കാരുടെ വരുമാനം സൗദിയിലെ അഴിമതി വിരുദ്ധ കമീഷനായ 'നസ്ഹ' നിരീക്ഷിക്കും. സർക്കാർ ജീവനക്കാരന്റെയോ കുടുംബത്തിന്റെയോ വരുമാനം വരവിൽ കവിഞ്ഞതായാൽ ഇക്കാര്യം ഭരണകൂടത്തിന് കൈമാറും


റിയാദ്: ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി അറേബ്യ. രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റിക്ക് കീഴിലാകും ഉദ്യോഗസ്ഥരുടെ മേലുള്ള ഈ നിരീക്ഷണം നടത്തുക. വരവിൽ കവിഞ്ഞ വരുമാനം കണ്ടെത്തിയാലോ സംശയകരമായ സ്ഥിതിയുണ്ടായാലോ ജീവനക്കാരനെ പിരിച്ചുവിടാൻ സൗദി മന്ത്രിസഭ ഉത്തരവിറക്കും. 

രാജ്യത്ത് ഭരണതലത്തിലെ അഴിമതി കർശനമായി നിരീക്ഷിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഗവൺമെൻറ് ജീവനക്കാരുടെ വരുമാനം സൗദിയിലെ അഴിമതി വിരുദ്ധ കമീഷനായ 'നസ്ഹ' നിരീക്ഷിക്കും. സർക്കാർ ജീവനക്കാരന്റെയോ കുടുംബത്തിന്റെയോ വരുമാനം വരവിൽ കവിഞ്ഞതായാൽ ഇക്കാര്യം ഭരണകൂടത്തിന് കൈമാറും. 

Latest Videos

undefined

സംശയകരമായ ഇടപാടോ സമാനമായ സാഹചര്യങ്ങളോ കണ്ടെത്തിയാൽ ആ ജീവനക്കാരനെ പിടിച്ചുവിടാനാണ് തീരുമാനം. ഇതിന് ഭരണാധികാരിയുടെ ഉത്തരവ് പുറത്തിറക്കും. ഓരോ മാസവും സൗദിയിലെ വിവിധ മന്ത്രാലയങ്ങളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നസ്ഹ പിടികൂടാറുണ്ട്. അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷമായിരിക്കും ഇവർക്കെതിരായ നടപടി. ജീവനക്കാരുടെ ഇടപാടുകളിൽ സുതാര്യത വേണമെന്നും അല്ലാത്തവർ അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!