പ്രവാസി മലയാളികളേ, സന്തോഷവാർത്ത; ഇന്ത്യയിലേക്ക് നേരിട്ട് സർവീസ് പുനരാരംഭിക്കുന്നു, കേരളത്തിലേക്കും സർവീസ്

By Web Team  |  First Published Nov 21, 2023, 8:34 PM IST

അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. ഡിസംബര്‍ മുതല്‍ മസ്‌കറ്റില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങും.


മസ്‌കറ്റ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. ഡിസംബര്‍ മുതല്‍ മസ്‌കറ്റില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങും.

തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സഹായിച്ചതെന്ന് സലാം എയര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുതലാണ് സലാം എയര്‍ ഈ സെക്ടറില്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.

Latest Videos

Read Also- വിമാനം വൈകിയാൽ നഷ്ടപരിഹാരം ലഭിക്കുക രണ്ടിരട്ടി വരെ! പ്രവാസികൾക്കടക്കം ആശ്വാസമായ പുതിയ നിയമം പ്രാബല്യത്തില്‍

ഒമാൻ എയർ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: ഒമാൻ എയർ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. സർവീസുകളുടെ എണ്ണം അധികം വൈകാതെ വർധിപ്പിക്കും. 

ഞായർ, ബുധൻ ദിവസങ്ങളിൽ 0745-ന് എത്തി 0845-ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന്  പുറപ്പെടും. 12 ബിസിനസ്‌ ക്ലാസ്സ്‌ ഉൾപ്പെടെ 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക.

Read Also - വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്ന് പുക! കാരണം തിരയുന്നതിനിടെ പുറത്തിറങ്ങിയ യുവാവ് 'പെട്ടു'; അറസ്റ്റും കേസും

തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഈ റൂട്ടിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!