ഒമാനില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു

By Web Team  |  First Published Aug 3, 2021, 9:22 PM IST

പരിശീലനം കഴിഞ്ഞു പുറത്തിറങ്ങിയ സേനാ അംഗങ്ങള്‍ രാജ്യത്തെ പൊലീസിലെ വിവിധ വകുപ്പുകളില്‍ ഉടന്‍ സേവനങ്ങള്‍ ആരംഭിക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
 


നിസ്വ: റോയല്‍ ഒമാന്‍ പൊലീസിന്റെ പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട്  ഇന്ന് നടന്നു. പ്രായോഗിക ശാസ്ത്രീയ കായിക പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ച് ബിരുദം നേടിയ റോയല്‍ ഒമാന്‍ പൊലീസിന്റെ ഒരു ബാച്ചിന്റെ പാസിംഗ് ഔട്ട് ആണ് ഇന്ന് രാവിലെ നിസ്വയില്‍ നടന്നത്.

നിസ്വയില്‍ പ്രവര്‍ത്തിച്ചുവരുന്ന സുല്‍ത്താന്‍ ഖാബൂസ് പൊലീസ് അക്കാദമിയിലെ പുതിയ പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമുള്ള  പരിശീലനമാണ് ഇവര്‍ പൂര്‍ത്തീകരിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Latest Videos

പരിശീലനം കഴിഞ്ഞു പുറത്തിറങ്ങിയ സേനാ അംഗങ്ങള്‍ രാജ്യത്തെ പൊലീസിലെ വിവിധ വകുപ്പുകളില്‍ ഉടന്‍ സേവനങ്ങള്‍ ആരംഭിക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

 


 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!