
റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയില്‍. വിദേശ യുവതി ഉൾപ്പെട്ട പിടിച്ചുപറി സംഘത്തെ റിയാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
സ്വദേശി യുവാവും ഒരു മൊറോക്കോ സ്വദേശിനിയുമാണ് അറസ്റ്റിലായത്. സുരക്ഷ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയ ഇവര്‍ ആളുകളെ തന്ത്രപൂര്‍വ്വം കെണിയില്‍ വീഴ്ത്തി ദേഹപരിശോധന നടത്തുകയും പണം കൈക്കലാക്കി കള്ളനോട്ട് മാറി നല്‍കുകയുമായിരുന്നു. ഇങ്ങനെ കൈക്കലാക്കുന്ന പണം വിദേശത്തേക്ക് അയയ്ക്കുകയാണ് സംഘം ചെയ്തിരുന്നത്.
Read Also - 30,000 അടി ഉയരെ വിമാനം, എയർഹോസ്റ്റസിനെ തേടി വമ്പൻ സർപ്രൈസ്! 500 രൂപ മുടക്കി കിട്ടിയത് 21 കോടിയുടെ ജാക്പോട്ട്
പ്രതികളുടെ പക്കല്‍ നിന്ന് ഉറവിടം അറിയാത്ത 60,000 റിയാലും സ്വര്‍ണാഭരണങ്ങളും കത്തിയും കൈവിലങ്ങലുകളും ആളുകളില്‍ നിന്ന് തട്ടിയെടുത്ത മൊബൈല്‍ ഫോണുകളും കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam