അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സാംസ്കാരിക വേദികളിലൊന്നായി റിയാദ് പുസ്തമേളയുടെ സ്ഥാനം ഉറപ്പിക്കുന്നതാണിത്.
റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 26 ന് തുടങ്ങും. ഒക്‌ടോബർ അഞ്ച് വരെ റിയാദിലെ കിങ് സഉൗദ് യൂനിവേഴ്‌സിറ്റി കാമ്പസിൽ സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ ഒരുക്കം പൂർത്തിയായി. 800 പവലിയനുകളിലായി 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പെങ്കടുക്കും. മലയാള പ്രസാധകർ ഉൾപ്പടെ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഒരു പറ്റം എഴുത്തുകാരുടെയും ചിന്തകരുടെയും ബുദ്ധിജീവികളുടെയും സാന്നിധ്യം മേളയിലുണ്ടാകും.
undefined
അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സാംസ്കാരിക വേദികളിലൊന്നായി റിയാദ് പുസ്തമേളയുടെ സ്ഥാനം ഉറപ്പിക്കുന്നതാണിത്. ഖത്തറാണ് ഇത്തവണ പുസ്തകമേളയിലെ അതിഥി രാജ്യം.
സംസ്‌കാരം, സാഹിത്യം, കല എന്നീ രംഗങ്ങളിലെ പ്രമുഖരുടെയും ഖത്തറിലെ സാംസ്‌കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തം മേളയിലുണ്ടാവും. കൂടാതെ ഖത്തർ സാംസ്കാരിക മന്ത്രാലയത്തിെൻറ അപൂർവ കൈയെഴുത്തുപ്രതികളുടെ ശേഖരവും നിരവധി പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുന്ന പ്രദർശനവുമുണ്ടാകും. ഖത്തറിെൻറ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതാണിത്.
അഞ്ച് പതിറ്റാണ്ടായി റിയാദ് പുസ്തക മേള ആരംഭിച്ചിട്ട്.
അറബ് ലോകത്തെ ഏറ്റവും പ്രമുഖവും വലുതുമായ പുസ്തകമേളകളിൽ ഒന്നാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള. പ്രാദേശിക, അറബ് സാംസ്കാരിക സമൂഹത്തിൽനിന്ന് വലിയ പ്രശംസ ഇതിനകം പിടിച്ചുപറ്റിയിട്ടുണ്ട്. പുതിയ പതിപ്പ് എഴുത്തുകാരുടെ കൃതികളും കരാറുകളും കൈകാര്യം ചെയ്യുന്ന സാഹിത്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ ഒരു ബിസിനസ് സോൺ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ശ്രദ്ധേയമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കും. രചയിതാക്കളുടെ കൃതികളും കരാറുകളും കൈകാര്യം ചെയ്യുന്ന സാഹിത്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ ഒരു ബിസിനസ് സോൺ സ്ഥാപിക്കൽ, പ്രസാധകർക്ക് അവരുടെ സേവനങ്ങൾ നൽകുന്നതിനുള്ള എക്സിബിഷനുകളിലെ അവരുടെ ആദ്യ പങ്കാളിത്തമെന്ന നിലയിൽ പ്രാദേശിക പ്രിൻറിങ് പ്രസ്സ് എന്നിവ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ സംഭവവികാസങ്ങൾക്ക് ഈ വർഷത്തെ പതിപ്പ് സാക്ഷ്യം വഹിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം