വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് റിയാദ് അന്താരാഷ്ട്ര പുസ്തക മേളക്കെത്തിയത്.
റിയാദ്: ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു. ‘റിയാദ് വായിക്കുന്നു’ എന്ന തലക്കെട്ടിൽ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ കിങ് സഊദ് സർവകലാശാലയിലാണ് സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി പുസ്തകോത്സവം സംഘടിപ്പിച്ചത്. അറബ് സർഗാത്മകതയുടെയും സംസ്കാരത്തിന്‍റെയും എല്ലാ മേഖലകളിലും സമഗ്രമായ ചലനം സൃഷ്ടിച്ച ഇത്തവണത്തെ മേളയിലെ അതിഥി രാജ്യം ഖത്തർ ആയിരുന്നു.
സന്ദർശകരിൽ നിന്ന് വലിയ പ്രതികരണമാണ് മേളയ്ക്ക് ലഭിച്ചതെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അൽവാൻ പറഞ്ഞു. സമ്പന്നവും വൈവിധ്യപൂർണവുമായ പരിപാടികളും പ്രവർത്തനങ്ങളും സൗദിയുടെ എല്ലാ പ്രദേശങ്ങളിൽനിന്നും വിദേശത്തുനിന്നും 10 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചു. എല്ലാ അറബ് രാജ്യങ്ങളിൽനിന്നും ലോകത്തിെൻറ മറ്റ് ഭാഗങ്ങളിൽനിന്നുമുള്ള എഴുത്തുകാരുടെ സൃഷ്ടികൾ ആക്‌സസ് ചെയ്യുന്നതിനുള്ള വിലപ്പെട്ട അവസരമാണ് പ്രദർശനം സന്ദർശകർക്ക് ഒരുക്കിയത്.
undefined
അറിവിന്‍റെയും ചിന്തയുടെയും സാഹിത്യത്തിന്‍റെയും അതിന്‍റെ ഒന്നിലധികം മേഖലകളുടെയും ലോകങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള പ്രധാന ജാലകങ്ങൾ തുറന്നു. ലോകമെമ്പാടുമുള്ള സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന നിർമാതാക്കളെ പ്രദർശനം ഒരുമിച്ച് കൊണ്ടുവന്നു. അവർ വൈജ്ഞാനികമായ സംഭാഷണങ്ങൾ കൈമാറിയെന്നും ഡോ. അൽവാൻ പറഞ്ഞു. 800 പവലിയനുകൾക്കിടയിൽ പതിനായിരക്കണക്കിന് പുസ്‌തക ശീർഷകങ്ങളും പുതിയ പ്രസിദ്ധീകരണങ്ങളും പ്രദർശിപ്പിച്ചു. 30-ലധികം രാജ്യങ്ങളിൽനിന്നുള്ള 2000-ലധികം പ്രസാധക സ്ഥാപനങ്ങളും ഏജൻസികളും ഇൗ വർഷത്തെ പതിപ്പിൽ പങ്കെടുത്തു. ഇത് മേളയിൽ പങ്കെടുത്ത പബ്ലിഷിങ് ഹൗസുകളുടെ വരുമാനത്തിൽ ക്രിയാത്മകമായി പ്രതിഫലിച്ചു. 2.8 കോടി റിയാലിലധികം വിറ്റുവരവുണ്ടായി. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും പ്രമുഖവുമായ പുസ്തകമേളകളിലൊന്നാണ് റിയാദ് പുസ്തകമേള.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം