സി.ബി.എസ്.സി പത്താം തരം ബോർഡ് പരീക്ഷയിൽ എറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥിക്കാണ് അവാർഡ് നൽകുന്നത്. 25,000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.
റിയാദ്: റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എല്ലാ വർഷവും നൽകിവരുന്ന ജോ-ജോഷി മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നതായി റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Read Also - പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറിൽ വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
സി.ബി.എസ്.സി പത്താം തരം ബോർഡ് പരീക്ഷയിൽ എറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥിക്കാണ് അവാർഡ് നൽകുന്നത്. 25,000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. റിയാദിലെ എല്ലാ ഇന്ത്യൻ സ്ക്കൂളുകളുടെ ഓഫീസുകളിൽ നിന്നും അപേക്ഷ ഫോം ലഭിക്കുന്നതാണ്. അവാർഡുമായി ബന്ധപ്പെട്ട് സംശയങ്ങൾക്കും അന്വേഷങ്ങൾക്കും അപേക്ഷ നൽകുന്നതിനും riyadhima@gmail.com എന്ന ഈ മെയിൽ ബന്ധപ്പെടാവുന്നതാണെന്നും മെയ് 28 ചൊവ്വ ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിയെന്നും സംഘാടകർ അറിയിച്ചു.