പൊതുജനാരോഗ്യത്തിന് ഹാനികരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.
അബുദാബി: അബുദാബിയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച റെസ്റ്റോറന്‍റ് പൂട്ടിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയായ റെസ്റ്റോറന്‍റ് അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. അബുദാബി അഗ്രികൾച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് സ്ഥാപനം പൂട്ടിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഹംദാൻ സ്ട്രീറ്റിലുള്ള സ്പൈസി തമിഴ്നാട് റസ്റ്ററന്റ് എൽഎൽസിയാണ് പൂട്ടിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായ നാല് നിയമലംഘനങ്ങൾ ഇവിടെ കണ്ടെത്തിയിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടർന്ന സാഹചര്യത്തിലാണ് നടപടി. നിയമലംഘനം നീക്കുന്നതുവരെ വിലക്ക് തുടരും.
Read Also - മരണമൊഴി നിർണായകമായി; മലയാളിയെ തലക്കടിച്ചു കൊന്ന് കട കൊള്ളയടിച്ച രണ്ട് പ്രതികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം