സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ ദിവസം പ്രവര്‍ത്തിക്കില്ല. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവ അടച്ചിടും.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായാണ് രാജ്യത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ പൊതു അവധി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ ദിവസം പ്രവര്‍ത്തിക്കില്ല. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവ അടച്ചിടും. ഫെബ്രുവരി എട്ട് വ്യാഴാഴ്ച ആയതിനാല്‍ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഫെബ്രുവരി 11 ഞായറാഴ്ചയാകും സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. ഇതോടെ ആകെ മൂന്ന് ദിവസമാണ് തൊഴിലാളികള്‍ക്ക് അവധി ലഭിക്കുക.
Read Also - ഗംഭീര ഓഫര്‍! ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകള്‍; ഗ്ലാമറസ് ജോലി വേണോ? 5000 പേർക്ക് വാതിൽ തുറന്ന് എയര്‍ലൈൻ
ആയിരത്തിലേറെ ഒഴിവുകള്‍! അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍, പ്രവാസികള്‍ക്കും അപേക്ഷിക്കാം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആയിരത്തിലേറെ തൊഴിലവസരങ്ങള്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാമെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി അധികൃകതര്‍ അറിയിച്ചു. വാര്‍ഷിക ബജറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 1,090 ഒഴിവുകളാണ് ഉള്ളത്.
ഇതില്‍ ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 36 ഒഴിവുകളുമുണ്ട്. മരണപ്പെട്ടയാളുടെ ആചാര പ്രകാരമുള്ള കഴുകല്‍ നടത്താന്‍ പ്രവാസികള്‍ക്കായി മാറ്റിവെച്ചിട്ടുള്ളതാണ് ഈ 36 ഒഴിവുകള്‍. കൂടാതെ മൃതദേഹം കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ തസ്തികയില്‍ 25 തൊഴിലവസരങ്ങളുമുണ്ട്. അക്കൗണ്ടന്‍റുമാര്‍, ആര്‍ക്കിടെക്ചര്‍, ഇലക്ട്രിസിറ്റി, മെക്കാനിക്സ് എന്നിവയിലെ എഞ്ചിനീയര്‍മാര്‍ക്കുള്ള അവസരങ്ങളുമുണ്ട്. എന്നാല്‍ മുന്‍സിപ്പാലിറ്റിയുടെ ശാഖകളിലുള്ള അഡ്മിനിസ്ട്രേറ്റീവ് റോളുകള്‍ സ്വദേശി പൗരന്മാര്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുകയാണ്. 2024 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ബജറ്റ്, വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം കുവൈത്ത് ദിനാറാണ് വകയിരുത്തുന്നത്. നിലവിലെ ബജറ്റിനെ അപേക്ഷിച്ച് 9 ദശലക്ഷം കുവൈത്ത് ദിനാറിന്‍റെ വര്‍ധനവാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...