ഒമാനിൽ വീസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റിയ സാഹചര്യത്തിലാണ്, വിസ സ്റ്റാമ്പ് ചെയ്യുന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയത്.
മസ്‍കറ്റ്: ഒമാനില്‍ പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് റോയല്‍ ഒമാൻ പൊലീസ്. പാസ്‍പോര്‍ട്ടില്‍ പതിക്കുന്ന സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡുകളായിരിക്കും ഒമാനിലെ ഔദ്യോഗിക താമസാനുമതി രേഖയായി കണക്കാക്കുകയെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.
ഒമാനിൽ വീസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റിയ സാഹചര്യത്തിലാണ്, വിസ സ്റ്റാമ്പ് ചെയ്യുന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയത്. പുതിയ രീതിയിൽ പാസ്‍പോര്‍ട്ടില്‍ വീസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടോ എന്നതിന് പ്രസക്തിയില്ല. താമസാനുമതി രേഖയായി പുതുക്കിയ റെസിഡന്റ് കാര്‍ഡായിരിക്കും കണക്കാക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
വീസ പുതുക്കലുമായും യാത്രാനുമതിയുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഓൺലൈൻ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം മറ്റ് രാജ്യങ്ങൾ പാസ്‍പോര്‍ട്ടിലെ വീസാ സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡ് ഔദ്യോഗിക താമസ അനുമതി രേഖയായി കണക്കാക്കുമോ എന്നതിൽ വ്യക്തതയില്ല.
Read also: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്‍തു; വ്യാപക പരിശോധന തുടരുന്നു
വിസിറ്റ് വിസക്കാർക്ക് താമസ വിസയിലേക്ക് മാറാനാവില്ല; പ്രചരിക്കുന്നത് അസത്യം
റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ലെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെ ഡയറക്ട്രേറ്റ് നിഷേധിച്ചു. ഇത്തരം ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ടില്ല.
ആഭ്യന്തര മന്ത്രാലയം വിസാ മാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസ് നടപടികള്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാല്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ താമസ വിസയിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിന് രക്ഷിതാക്കള്‍ രണ്ടു പേരും രാജ്യത്ത് താമസ വിസയില്‍ കഴിയുന്നവരായിരിക്കണം.
Read also: ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ച് പ്രവാസി വനിത മരിച്ചു