ഹിതപരിശോധന പ്രമാണിച്ച് എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദോഹ: ഖത്തറിൽ ഭരണഘടനാ ഭേദഗതി സംബന്ധിച്ച നിർദേശത്തിൽ ഹിതപരിശോധന ഇന്ന് തുടങ്ങി. രാവിലെ ഏഴ് മുതൽ രാത്രി ഏഴു വരെയാണ് ഹിതപരിശോധന. ഇത് കണക്കിലെടുത്ത് രാജ്യത്തെ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ സ്കൂൾ ജീവനക്കാർക്കും അവധിയായിരിക്കും. മുഴുവൻ പൗരന്മാർക്കും ഹിതപരിശോധനയിൽ പങ്കെടുത്ത് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. 18 വയസ്സ് തികഞ്ഞ മുഴുവൻ പൗരന്മാരും വോട്ടെടുപ്പിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തണമെന്ന് ജനറൽ റഫറണ്ടം കമ്മിറ്റി ആവശ്യപ്പെട്ടു.
undefined
Read Also - മരുഭൂമിയിൽ കണ്ടെത്തിയത് വെങ്കലയുഗ നഗരം; 'അൽ നതാഹി'ന്‍റെ പഴക്കം ബിസി 2400