മൂടല്‍മഞ്ഞ്; യുഎഇയിൽ റെഡ്, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു, ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

By Web Team  |  First Published Oct 22, 2024, 11:07 AM IST

മൂടല്‍മഞ്ഞ് ദൂരക്കാഴ്ചയെ ബാധിക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


അബുദാബി: യുഎഇയില്‍ ഇന്ന് പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത. രാവിലെ രാജ്യത്ത് മൂടല്‍മഞ്ഞിന്‍റെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. 

രാവിലെ 9 മണി വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ അറിയിപ്പ്. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാറിവരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Latest Videos

undefined

അതേസമയം ചില റോഡുകളില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയിട്ടുണ്ട്.

  • അബുദാബി അല്‍ ഐന്‍ (അല്‍ ഖതാം-റസീന്‍)
  • അബുദാബി അല്‍ ഐന്‍ (അല്‍ വാത്ബ-അല്‍ ഫായ)
  • അബുദാബി സ്വെയ്ഹാന്‍ റോഡ് (സിവില്‍ ഡിഫന്‍സ് റൗണ്ടബൗട്ട്-സ്വെയ്ഹാന്‍ റൗണ്ടബൗട്ട്)
  • അബുദാബി അല്‍ ഐന്‍ (റുമാ-അല്‍ ഖാസ്ന)
  • ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ് (കിസാദ്-സെയ്ഹ് അല്‍ സെദിര)
  • അല്‍ താഫ് റോഡ് (സ്വെയ്ഹാന്‍ റൗണ്ടബൗട്ട് - അല്‍ സാദ്)
  • സ്വെയ്ഹാന്‍ റോഡ് (നാഹില്‍-അബുദാബി)
  • അല്‍ താഫ് റോഡ് (അല്‍ സാദ് - അല്‍ അജ്ബാന്‍) എന്നീ റോഡുകളിലാണ് വേഗപരിധിയില്‍ മാറ്റമുള്ളത്. ചില കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!