മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അധികൃതര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത. അടുത്ത ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
Read Also - യുഎഇയിലെ പൊതുമാപ്പ്; പ്രവാസികളേ ഈ അവസരം പാഴാക്കരുത്, സഹായത്തിനായി ഹെൽപ്പ്‍ലൈൻ നമ്പർ പുറത്തിറക്കി കോൺസുലേറ്റ്
undefined
മക്ക മേഖലയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കുന്നുണ്ട്. റിയാദില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും. മദീന, അല്‍ ബാഹ, അസീര്‍, ജിസാന്‍, നജ്റാന്‍, ഖാസിം, കിഴക്കന്‍ മേഖല എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ പ്രതീക്ഷിക്കാം. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അധികൃതര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം