ശനിയാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്കി.
മസ്കത്ത്: ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്കി.
ഉച്ചയ്ക്ക് 12 മണിക്കും രാത്രി 11 മണിക്കും ഇടയില്‍ മസ്കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ 15 മുതൽ 35 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മഴയെ തുടര്‍ന്ന് വാദികൾ നിറഞ്ഞൊഴുകാനും ദൂരക്കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്.
Read Also - ബലിപെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
തൊഴില്‍ നിയമലംഘനം; ഒമാനില്‍ 110 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍
മസ്കത്ത്: ഒമാനില്‍ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. അൽവുസ്തയിൽനിന്നാണ് 110 പ്രവാസി തൊഴിലാളികളെ അധികൃതർ അറസ്റ്റു ചെയ്തത്.
ദാഖിലിയ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റിലെ ജോയിന്റ് ഇൻസ്പെക്ഷൻ ടീം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിലാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലുമായിരുന്നു പരിശോധന നടത്തിയത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.