അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും വിശ്വാസികൾക്കൊപ്പം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
ദോഹ: ഖത്തറില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി. മഴയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
ഇന്ന് രാവിലെ 6.05നാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ 110 ഇടങ്ങളില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന (ഇസ്തിസ്ഖ) നടന്നത്. ലുസൈലിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ത്ഥനയില്‍ അമീറും പങ്കുചേര്‍ന്നു.
undefined
Read Also - യുഎഇയിൽ മഴ കൂടും, താപനില ഉയരും; അടുത്ത 10 വര്‍ഷത്തില്‍ വന്‍ കാലാവസ്ഥ മാറ്റങ്ങൾ
അമീറിന്‍റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അല്‍ഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അല്‍ഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ അല്‍ഥാനി, മന്ത്രിമാർ തുടങ്ങിയവർ പ്രാർഥനയിൽ പങ്കെടുത്തു. പ്രാർഥനയ്ക്ക് ഖത്തർ സുപ്രീംകോടതി ജഡ്ജിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. തഖീൽ സയർ അൽ ഷമ്മാരി നേതൃത്വം നൽകി.