സൗദി അറേബ്യയില്‍ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട്

By Web Team  |  First Published Feb 6, 2021, 11:02 PM IST

കാലാവസ്ഥ അറിയിപ്പിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റിയും സിവില്‍ ഡിഫന്‍സും ആവശ്യമായ മുന്‍കരുതലെടുത്തിരുന്നു. കെട്ടിനിന്ന വെള്ളം നീക്കം ചെയ്യാന്‍ തൊഴിലാളികളെ നിയോഗിക്കുകയും വേണ്ട ഉപകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു.

റിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളില്‍ മഴ തുടരുന്നു. ജിദ്ദ, മക്ക, തബൂക്ക്, അല്‍ഉല, ഹാഇല്‍, അറാര്‍, തുറൈഫ്, അല്‍ജൗഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി മഴ തുടരുന്നത്. 

താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുകളുണ്ടായി. തബൂക്ക് പട്ടണത്തിന് തെക്ക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ നാല് സ്വദേശികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കിങ് ഫൈസല്‍ എയര്‍ബേസുമായി സഹകരിച്ച് ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Latest Videos

undefined

കാലാവസ്ഥ അറിയിപ്പിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റിയും സിവില്‍ ഡിഫന്‍സും ആവശ്യമായ മുന്‍കരുതലെടുത്തിരുന്നു. കെട്ടിനിന്ന വെള്ളം നീക്കം ചെയ്യാന്‍ തൊഴിലാളികളെ നിയോഗിക്കുകയും വേണ്ട ഉപകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു.

അല്‍ഉല മേഖലയിലും വ്യാഴാഴ്ച നല്ല മഴയുണ്ടായി. മഴയെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ അല്‍ഉല മദീന റോഡ് റോഡ് സുരക്ഷ വിഭാഗം അടച്ചു. മുന്‍കരുതലെന്നോണം തബൂക്ക്, ദുബാഅ് റോഡും ട്രാഫിക് വിഭാഗം അടച്ചിരുന്നു.

തുറൈഫ്, അല്‍ജൗഫ്, അറാര്‍, ഹാഇലില്‍ എന്നിവിടങ്ങളിലും സമാന്യം നല്ല മഴയുണ്ടായാതാണ് വിവരം. 

click me!