ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദി അറേബ്യയിൽ കാലാവസ്ഥ മുന്നറിയിപ്പ്

By Web TeamFirst Published Sep 5, 2024, 6:39 PM IST
Highlights

മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകും.

റിയാദ്: അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ഇടിമിന്നൽ തുടരുന്നതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കണം, ഒഴുക്കിനും വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുള്ള താഴ്‌വരകളിൽനിന്നും സ്ഥലങ്ങളിൽനിന്നും മാറി നിൽക്കണം, അവയിൽ നീന്തരുത്, മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രഖ്യാപിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകും. അത് ആലിപ്പഴം, പൊടിയും മണലും ഉയർത്തുന്ന കാറ്റും വിശാൻ ഇടയാക്കുമെന്നും സിവിൽ ഡിഫൻസ് വിശദീകരിച്ചു. മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ മേഖലകളിലും സാമാന്യം ശക്തമായ മഴയുണ്ടാകും. ഹാഇൽ, അൽജൗഫ്, വടക്കൻ അതിർത്തി, അൽ ഖസിം, അൽ അഹ്സ എന്നീ പ്രദേശങ്ങളിൽ മഴ നേരിയതോ ഇടത്തരമോ ആയിരിക്കുമെന്നും സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് സൂചിപ്പിച്ചു.

Latest Videos

Read Also -  ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സൗജന്യ സ്റ്റോപ്പ് ഓവര്‍ സൗകര്യമൊരുക്കും; വിശദ വിവരങ്ങൾ അറിയിച്ച് എയർലൈൻ

https://www.youtube.com/watch?v=QJ9td48fqXQ

click me!