മാ​ർ​പാ​പ്പ​യു​ടെ വിയോ​ഗം, അമീറിന്റെ അനുശോചനം റോമൻ കത്തോലിക്കാ സഭ കർദ്ദിനാളിനെ അറിയിച്ച് ഖത്തർ പ്രധാനമന്ത്രി

Published : Apr 28, 2025, 11:38 AM ISTUpdated : Apr 28, 2025, 11:46 AM IST
മാ​ർ​പാ​പ്പ​യു​ടെ വിയോ​ഗം, അമീറിന്റെ അനുശോചനം റോമൻ കത്തോലിക്കാ സഭ കർദ്ദിനാളിനെ അറിയിച്ച് ഖത്തർ  പ്രധാനമന്ത്രി

Synopsis

മാ​ർ​പാ​പ്പ​യു​ടെ വിയോഗത്തിൽ ഖത്തർ അ​മീറിന്‍റെ അ​നു​ശോ​ച​നം റോമൻ കത്തോലിക്കാ സഭയുടെ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനെ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു

ദോ​ഹ: പോപ്പ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ ഖത്തറിൽ നിന്നുള്ള ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ ​റ​ഹ്മാ​ൻ ബിൻ ജാസിം ആ​ൽഥാ​നി പ​​ങ്കെ​ടു​ത്തു. മാ​ർ​പാ​പ്പ​യു​ടെ വിയോഗത്തിൽ ഖത്തർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽഥാ​നി​യു​ടെ അ​നു​ശോ​ച​നം റോമൻ കത്തോലിക്കാ സഭയുടെ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനെ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും അനുശോചനം രേഖപ്പെടുത്തി. ശ​നി​യാ​ഴ്ച വ​ത്തി​ക്കാ​നി​ലെ സെ​ന്റ് പീ​റ്റേ​ഴ്സ് സ്ക്വയറിൽ ന​ട​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ 180ഓ​ളം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ പ​​ങ്കെ​ടു​ത്തു. സെന്റ് പീറ്റേഴ്സ് സ്ക്വയറിലും ചുറ്റുമുള്ള റോഡുകളിലും പതിനായിരങ്ങളാണ് മാർപാപ്പയെ അവസാനമായി കാണാനെത്തിയത്.

read more: വാഹനത്തിനുള്ളിൽ മുതല, പിടിയിലായത് ചെക്ക്പോസ്റ്റിലെ പരിശോധനയ്ക്കിടെ, കുവൈത്തിൽ യുവാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ