ഖത്തർ ദേശീയ ദിനം; ദ​ർ​ബ് അ​ൽ സാ​ഇ​യി​ലെ ആഘോഷങ്ങൾ തുടരും

By Web Team  |  First Published Dec 17, 2024, 2:49 PM IST

ദേശീയ ദിനമായ ബുധനാഴ്ച ആഘോഷ പരിപാടികള്‍ അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത് എങ്കിലും പിന്നീട് ശനിയാഴ്ച വരെ നീട്ടിവെക്കുകയായിരുന്നു. 


ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഉം ​സ​ലാ​ലി​ലെ ദ​ർ​ബ് അ​ൽ സാ​ഇ​യി​ലെ പ​രി​പാ​ട‌ി​ക​ള്‍ മൂ​ന്ന് ദി​വ​സം കൂ​ടി നീ​ട്ടി. ശനിയാഴ്ച വരെ പരിപാടികള്‍ നീട്ടിയതായി സംഘാടക സമിതി അറിയിച്ചു. 

ഈ മാസം പത്തിന് തുടങ്ങിയ ആഘോഷ പരിപാടികള്‍ ദേശീയ ദിനമായ ബുധനാഴ്ച അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തിരക്കും പൊതു അവധിയും കണക്കിലെടുത്താണ് പരിപാടികള്‍ ഡിസംബര്‍ 21 വരെ നീട്ടിയത്. 

Latest Videos

undefined

അതേസമയം ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്. ഡിസംബര്‍ 18, 19 (ബുധന്‍, വ്യാഴം) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കഴിഞ്ഞ് ഡിസംബര്‍ 22 ഞായറാഴ്ചയാകും അവധിക്ക് ശേഷം പ്രവൃത്തി ദിനം പുനരാരംഭിക്കുക.  ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കിയിരുന്നു. ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്. 

Read Also -  2025ൽ എയർ ഇന്ത്യ പറക്കും വമ്പൻ മാറ്റങ്ങളുമായി; അന്താരാഷ്ട്ര റൂട്ടുകളിൽ പ്രധാന അപ്ഡേറ്റ് വെളിപ്പെടുത്തി കമ്പനി

പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടല്ല. ഡിസംബർ 18നാണ് ദേശീയ ദിനം. ദേശീയ ദിനത്തിന് ദോഹ കോർണിഷിലാണ്​ വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്​സും ഉൾപ്പെടെ അണിനിരക്കുന്ന പരേഡ്​ അരങ്ങേറുന്നത്​. താൽകാലിക സ്​റ്റേജ്​ ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തെ ആരംഭിച്ചിരുന്നു. തയ്യാറെടുപ്പുകൾക്കിടെയാണ്​ പരേഡ്​ റദ്ദാക്കികൊണ്ടുള്ള തീരുമാനം. ഉംസലാലിലെ ദർബ്​ അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും. ദേശീയ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങായിരുന്നു പരേഡ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

click me!