ചില തരം ബിസ്‌കറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ്; പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

By Web Team  |  First Published Jul 9, 2023, 8:21 PM IST

അനുവദനീയമായ അളവിലും കൂടുതല്‍ അട്രോപിന്‍, സ്‌കോപോലമൈന്‍ സാധ്യത സംശയിക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.


ദോഹ: സ്‌പെയിനില്‍ നിര്‍മ്മിക്കുന്ന ടെഫ് ഫ്‌ലോര്‍ ക്രാക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഖത്തര്‍ പൊതുജാനരോഗ്യ മന്ത്രാലയം. 2023 ജൂലൈ 30, ഒക്ടോബര്‍ 17, ഒക്ടോബര്‍ 27 എന്നീ തീയതികളില്‍  എക്‌സ്പയറി ഡേറ്റുള്ള സ്പാനിഷ് നിര്‍മ്മിത ടെഫ് ഫ്‌ലോര്‍ ക്രാക്കര്‍ ബിസ്‌കറ്റുകള്‍ വാങ്ങുന്നതിനെതിരെയാണ് മന്ത്രാലയം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

2024 മാര്‍ച്ച് 2, 3, 4, 6 ഏപ്രില്‍ 4 തീയതികളില്‍ എക്‌സ്പയറി ഡേറ്റുള്ള സ്‌പെയിനില്‍ തന്നെ നിര്‍മ്മിക്കുന്ന സ്‌ക്ലർ നുസ്‌പെർപ്രോട്ട് ഡങ്കൽ ക്രാക്കറുകള്‍ക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനുവദനീയമായ അളവിലും കൂടുതല്‍ അട്രോപിന്‍, സ്‌കോപോലമൈന്‍ സാധ്യത സംശയിക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യൂറോപ്യന്‍ റാപ്പിഡ് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡില്‍ (ആര്‍ എ എസ് എഫ് എഫ്) നിന്ന് ഈ ഉല്‍പ്പന്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest Videos

Read Also -  ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; പട്ടിക പുറത്ത്

നിലവിലെ സാഹചര്യത്തില്‍ വിതരണക്കാരോട് ഈ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ കൈവശം സൂക്ഷിച്ചിട്ടുള്ള ഉപഭോക്താക്കള്‍ അവ ഉപേക്ഷിക്കാനോ അല്ലെങ്കില്‍ വാങ്ങിയ ഔട്ട്‌ലറ്റിലേക്ക് തിരികെ നല്‍കാനോ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.   

وزارة الصحة العامة تتخذ إجراءات احترازية بشأن منتجات دقيق "حبوب التف" ومقرمشات "SCHAR KNUSPERPROT DUNKEL" منشأ اسبانيا. pic.twitter.com/BcWRrUXO1Y

— وزارة الصحة العامة (@MOPHQatar)

Read Also - ക്ലാസ്‌മേറ്റ്‌സ് വീണ്ടും ഒന്നിച്ചു; പഴയ സഹപാഠികള്‍ക്കൊപ്പം ഓര്‍മ്മകള്‍ പുതുക്കി ശൈഖ് മുഹമ്മദ് , അപൂര്‍വ സംഗമം

അര്‍ദ്ധരാത്രി കാര്‍ ഒട്ടകത്തെ ഇടിച്ച് അപകടം; പ്രവാസി യുവാവ് മരിച്ചു

മസ്‍കത്ത്: ഒമാനില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മാഹി പെരുങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‍ലഹ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം. ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാനിലെത്തി മടങ്ങിപ്പോകുന്നതിനിടെയായിരുന്നു അപകടം.

വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മസ്‍ബാഹിന് (38) പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ  കിറ്റ്പിറ്റിന് സമീപത്തുവെച്ചാണ് വാഹനം ഒട്ടകത്തെ ഇടിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് അഫ്‍ലഹ്, മസ്‍കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‍താഹിനെയും കൂട്ടിയാണ് സലാലയില്‍ എത്തിയത്. ഇവിടെ നിന്ന് മടങ്ങിപ്പോവുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ് അഫ്‍താഹും എട്ട് വയസുകാരന്‍ മുഹമ്മദ് ആസിലും സുരക്ഷിതരാണ്. മുഹമ്മദ് അഫ്‍ലഹിന്റെ മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!