ഖത്തറില്‍ നിലവിലുള്ള ഇന്ധനവില തന്നെ തുടരുമെന്ന് അറിയിപ്പ്

By Web Team  |  First Published Aug 1, 2022, 1:03 PM IST

പ്രീമിയം പെട്രോളിന് ജുലൈ മാസത്തിലെ വിലയായ 1.90 റിയാലാണ് ഓഗസ്റ്റിലും ഉപഭോക്താക്കള്‍ നല്‍കേണ്ടത്. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലും നല്‍കണം. ഇതും ജൂലൈ മാസത്തിലെ അതേ വില തന്നെയാണ്.


ദോഹ: ഖത്തറില്‍ ഓഗസ്റ്റ് മാസത്തേക്ക് ബാധകമായ ഇന്ധനവില പ്രഖ്യാപിച്ചു. ഖത്തര്‍ എനര്‍ജി പുറത്തുവിട്ട അറിയിപ്പ് പ്രകാരം 2022 ജൂലൈ മാസത്തില്‍ നിലവിലുണ്ടായിരുന്ന അതേ വില തന്നെ ഓഗസ്റ്റിലും തുടരും.

പ്രീമിയം പെട്രോളിന് ജുലൈ മാസത്തിലെ വിലയായ 1.90 റിയാലാണ് ഓഗസ്റ്റിലും ഉപഭോക്താക്കള്‍ നല്‍കേണ്ടത്. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലും നല്‍കണം. ഇതും ജൂലൈ മാസത്തിലെ അതേ വില തന്നെയാണ്. ഖത്തറില്‍ 2017 സെപ്‍റ്റംബര്‍ മുതലാണ് അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വില അടിസ്ഥാനപ്പെടുത്തി പ്രാദേശിക വിപണിയിലും പെട്രോള്‍, ഡീസല്‍ വിലകള്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം എല്ലാ മാസവും തുടക്കത്തില്‍ അതത് മാസത്തേക്കുള്ള ഇന്ധന വില 'ഖത്തര്‍ എനര്‍ജി' പ്രഖ്യാപിക്കുകയാണ് പതിവ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലും ജൂലൈയിലും പ്രീമിയം പെട്രോളിന്റെ വിലയില്‍ അഞ്ച് ദിര്‍ഹത്തിന്റെ കുറവ് വരുത്തിയിരുന്നു. അതേസമയം സൂപ്പര്‍ പെട്രോളിന്റെയും ഡ‍ീസലിന്റെയും വിലയില്‍ 2021 നവംബര്‍ മാസം മുതല്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

Latest Videos

Read more: റോഡിലെ തടസം നീക്കിയ പ്രവാസിയെ നേരിട്ട് കണ്ട് അഭിനന്ദിക്കാന്‍ ദുബൈ കിരീടാവകാശി

യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു
അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഫ്യൂവല്‍ പ്രൈസ് കമ്മിറ്റി പുതിയ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കില്‍ ഈ മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.

ഓഗസ്റ്റ് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 4.03 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 4.63 ദിര്‍ഹമായിരുന്നു. സൂപ്പര്‍ 95 പെട്രോളിന് ഇന്നു മുതല്‍ 3.92 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 4.52 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 4.44 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഓഗസ്റ്റ് മാസത്തില്‍ 3.84 ദിര്‍ഹമായിരിക്കും വില. ഡീസല്‍ വിലയിലും ഈ മാസം കുറവ് വന്നിട്ടുണ്ട്. ഇന്ന് മുതല്‍ 4.14 ദിര്‍ഹമായിരിക്കും ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ടി വരുന്നത്. ജൂലൈ മാസത്തില്‍ ഇത് 4.76 ദിര്‍ഹമായിരുന്നു.

Read also: ദുബൈ ഡ്രാഗണ്‍ മാര്‍ട്ടില്‍ തീപിടിത്തം

click me!