സോഷ്യല്‍ മീഡിയ വഴിയാണ് വിമാന കമ്പനി ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ദോഹ: യാത്രക്കാര്‍ ബാഗേജില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത വസ്തുക്കള്‍ അറിയിച്ച് ഖത്തര്‍ എയര്‍വേയ്സ്. ലബനോനിലെ പേജര്‍ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ബെയ്റൂത്ത് വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കാണ് പുതിയ നിര്‍ദ്ദേശം.
പേജര്‍, വോക്കി ടോക്കി ഉപകരണങ്ങള്‍ എന്നിവ കൈവശം വെക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്സ് നിരോധിച്ചത്. യാത്രക്കാരുടെ കൈവശമോ ഹാന്‍ഡ് ലഗേജിലോ കാര്‍ഗോയിലോ ഈ വസ്തുക്കള്‍ അനുവദിക്കില്ലെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. ലബനോന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ വസ്തുക്കള്‍ക്ക് ബാഗേജില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് എയര്‍ലൈന്‍ ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
undefined
Read Also - പത്തും ഇരുപതും വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്നു; പ്രതീക്ഷ കൈവിട്ടില്ല, ഭാഗ്യമെത്തി, ലഭിച്ചത് വമ്പൻ സമ്മാനം
ബെയ്റൂത്ത് റഫിക് ഹരിരി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ നിരോധനം ബാധകമാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം