പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

By Web Team  |  First Published Jun 30, 2024, 7:17 PM IST

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ് ല​ഭി​ക്കുക.


ദോഹ: ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​ക്കു​ള്ള സ്കൈ ​ട്രാ​ക്സ് എ​യ​ര്‍ലൈ​ന്‍ അ​വാ​ര്‍ഡ് നേട്ടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഖത്തര്‍ എയര്‍വേയ്സ്.  യാത്രക്കാര്‍ക്കായി 10 ശതമാനം വരെ ടിക്കറ്റ് നിരക്കിളവാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചത്. 

പരിമിതകാല ഓഫറാണിത്. ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ് ല​ഭി​ക്കുക. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ അ​ടു​ത്ത വ​ര്‍ഷം മാ​ര്‍ച്ച് 31 വ​രെ​യു​ള്ള യാ​ത്ര​ക്കാ​ണ് ഈ ഇ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വു​ക. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ ആ​പ്പി​ലൂ​ടെ​യോ സ്കൈ ​ട്രാ​ക്സ് എ​ന്ന പ്രൊ​മോ കോ​ഡ് ഉ​പ​യോ​ഗി​ച്ച് വേണം ടിക്കറ്റ് ബു​ക്ക് ചെ​യ്യാന്‍. ബി​സി​ന​സ് ക്ലാ​സു​ക​ൾ​ക്കും ഇ​ക്കോ​ണ​മി ടി​ക്ക​റ്റു​ക​ൾ​ക്കും നിരക്ക് ഇ​ള​വ് ല​ഭി​ക്കും. 

Latest Videos

Read Also - യുഎഇയിൽ പെട്രോൾ വില കുറയും; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും, പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു

അവാർഡ് നേട്ടത്തിൽ യാത്രക്കാര്‍ക്കുള്ള നന്ദി സൂചകമായി 'താങ്ക്യൂ' എന്ന പേരിലാണ് 10% വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള 2024 സ്കൈ ട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ഖത്തർ എയർവെയ്‌സ് നേടിയത്. ഇത് എട്ടാം തവണയാണ് ഖത്തർ എയർവേയ്സിന് ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള അവാർഡ് ലഭിക്കുന്നത്. ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള 350 വി​മാ​ന​ക്ക​മ്പ​നി​ക​ളി​ല്‍നി​ന്നാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ നൂ​റി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.  ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍ലൈ​നി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് പി​ന്ത​ള്ളി​യാ​ണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ നേ​ട്ടം. എ​മി​റേ​റ്റ്സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!