ഔദ്യോഗിക സന്ദർശനത്തിനായി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്തിലെത്തും

By Web Team  |  First Published Dec 17, 2024, 4:27 PM IST

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് കുവൈത്തിലെത്തുക. 


കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 21, 22 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കും. ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തുന്ന മോദി അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തും.

ശനിയാഴ്ച പ്രധാനമന്ത്രി സബാ അല്‍ സാലെമിലുള്ള ശൈഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തുന്നത്. 1981ന് ശേഷം കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

Latest Videos

undefined

Read Also -  'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്, ഇന്ത്യയുടെ നല്ല ഭാവിക്കായി 11 കാര്യങ്ങൾ', സഭയിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി

1981ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കുവൈത്ത് സന്ദര്‍ശിച്ചതിന് ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 43 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. ഈ മാസം ആദ്യം ഇന്ത്യ സന്ദര്‍ശിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യാഹ്യ മോദിയെ കുവൈത്തിലേക്ക് ക്ഷണിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!