പ്രവാസികളെ വലയ്ക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയം; മാറ്റമാവശ്യപ്പെട്ട് നിവേദനം

By Web Team  |  First Published Sep 8, 2024, 9:19 PM IST

സാധാരണക്കാരായ പ്രവാസികള്‍ കൂടുതലായി യാത്രചെയ്യുന്ന വിമാനക്കമ്പനിയായ എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി ഈ നയം തിരുത്തുമെന്നും അല്ലാത്തപക്ഷം കേന്ദ്രവ്യോമയാന മന്ത്രാലയം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗല്‍ സെല്‍. 


മനാമ: എയര്‍ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയത്തില്‍ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍. ഈ നയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡുവിന് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ബാഗെജ് നിരക്കില്‍ കൊണ്ടുവന്ന മാറ്റം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ ഹാന്‍ഡ് ക്യാരിയായി കൊണ്ടുപോകുന്ന ലാപ്ടോപ്പിന് പോലും എയര്‍ഇന്ത്യ എക്‌സ്പ്രസ് ഒഴിവു നല്‍കുന്നില്ല. എന്നാല്‍ മറ്റെല്ലാ വിമാനകമ്പനികളും ലാപ്ടോപ്പിന് ഒഴിവ് നൽകുന്നുണ്ട്. ഇത്തരത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് കൊണ്ടുവന്ന പുതിയ നയം മാറ്റുന്നതിനായി വേണ്ട ഇടപെടലുകള്‍ കേന്ദ്രവ്യോമയാന മന്ത്രാലയം നടത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

Latest Videos

undefined

Read Also -  നബിദിനം; യുഎഇയില്‍ പൊതുമേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

സാധാരണക്കാരായ പ്രവാസികള്‍ കൂടുതലായി യാത്രചെയ്യുന്ന വിമാനക്കമ്പനിയായ എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി ഈ നയം തിരുത്തുമെന്നും അല്ലാത്തപക്ഷം കേന്ദ്രവ്യോമയാന മന്ത്രാലയം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

https://www.youtube.com/watch?v=QJ9td48fqXQ

click me!