സ്ഥലത്ത് നിന്ന് പുക ഉയര്‍ന്നതോടെ എയര്‍പോര്‍ട്ടിലെ ഫയര്‍ സര്‍വീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
ജര്‍മ്മനി: വീടുകളിലും സ്ഥാപനങ്ങളിലുമടക്കം എലികളുടെ ശല്യം പലപ്പോഴും പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ വിമാനത്താവളത്തിലും എലികള്‍ കടന്നു കൂടിയാലോ? വ്യത്യസ്തമായൊരു സംഭവമാണ് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലുണ്ടായത്.
എലി ശല്യം കാരണം മണിക്കൂറുകളോളം വിമാനത്താവളത്തിലെ വൈദ്യുതി തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. രാത്രി 10.45ഓടെയാണ് എലികള്‍ വൈദ്യുതിബന്ധം തടസ്സപ്പെടുത്തിയത്. വൈദ്യുതിബന്ധം തടസ്സപ്പെടുകയും സ്ഥലത്ത് നിന്ന് പുക ഉയരുകയും ചെയ്തതോടെ എയര്‍പോര്‍ട്ടിലെ ഫയര്‍ സര്‍വീസിനെ സ്ഥലത്ത് വിന്യസിച്ചു. ഒരു ഇനം എലികളാണ് വൈദ്യുതി തടസ്സപ്പെടാന്‍ കാരണമായത്. തുടര്‍ന്ന് പുലര്‍ച്ചെ 3.20ഓടെ വൈദ്യുതി ബന്ധം പുഃനസ്ഥാപിക്കാനായി. കടിച്ചുമുറിച്ച വയറിന് അടുത്ത് നിന്ന് ചത്ത എലിയെയും കണ്ടെത്തി. രാത്രി 11നും പുലര്‍ച്ചെ 5നുമിടയില്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനോ ഇറങ്ങാനോ ഉള്ള അനുവാദമില്ല. അതിനാല്‍ എലി ഉണ്ടാക്കിയ പൊല്ലാപ്പ് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
undefined
എന്നാല്‍ ലഗേജ് കറൗസലുകള്‍ നിലച്ചതിനാല്‍ യാത്രക്കാരുടെ ബാഗേജുകള്‍ ലഭിക്കാന്‍ താമസമുണ്ടായി. വിമാനത്താവളത്തില്‍ വൈദ്യുതി നിലച്ചത് സമീപത്തുള്ള രണ്ട് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം