കുവൈത്തിലെ റോഡുകളിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ പോർട്ടബിൾ ക്യാമറകൾ വരുന്നു

Published : Apr 11, 2025, 04:54 PM ISTUpdated : Apr 11, 2025, 04:55 PM IST
കുവൈത്തിലെ റോഡുകളിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ പോർട്ടബിൾ ക്യാമറകൾ വരുന്നു

Synopsis

ബാറ്ററിയിൽ പ്രവർത്തിക്കുന്ന, ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാവുന്ന ക്യാമറകളാണിത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളിൽ പുതിയ പോര്‍ട്ടബിൾ ക്യാമറകൾ സ്ഥാപിക്കും. പുതിയ 'റാസിദ്' ക്യാമറകളുടെ ഇൻസ്റ്റാലേഷൻ ബുധനാഴ്ച ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ (ജിടിഡി) ട്രാഫിക് അവയർനെസ് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ പ്രഖ്യാപിച്ചു. ഈ ക്യാമറകൾ ബാറ്ററിയിൽ പ്രവർത്തിക്കുന്നവയും കൊണ്ടുപോകാനും ഇൻസ്റ്റാൾ ചെയ്യാനും എളുപ്പമുള്ളതും ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് എളുപ്പത്തിൽ മാറ്റി വയ്ക്കാവുന്നതുമാണ്. 

വേഗത നിയമലംഘനങ്ങൾ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'ഫോൺ ഉപയോഗിക്കാതെ വാഹനമോടിക്കുക' എന്ന പ്രമേയത്തോടെ ആരംഭിച്ച 38-ാമത് ഏകീകൃത ഗൾഫ് ട്രാഫിക് വീക്കിന്റെ ഉദ്ഘാടന പത്രസമ്മേളനത്തിലാണ് ബു ഹസ്സൻ ഇക്കാര്യം അറിയിച്ചത്.

Read Also - സൗദിയിൽ മസാജ് സെന്‍ററില്‍ സദാചാര വിരുദ്ധ പ്രവൃത്തി, നാല് പ്രവാസികൾ അറസ്റ്റില്‍

ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖുദ്ദയുടെ രക്ഷാകർതൃത്വത്തിലാണ് സൗത്ത് സബാഹിയയിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ ജിടിഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്. യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്കിന്റെ പ്രവർത്തനങ്ങൾ ഞായറാഴ്ച അവന്യൂസ് മാളിൽ ആരംഭിക്കുമെന്ന് ബു ഹസ്സൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി