പരിശീലന പറക്കലിനിടെയാണ് ബുധനാഴ്ച യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചത്.
(പ്രതീകാത്മക ചിത്രം)
കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിശീലനത്തിനിടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. കുവൈത്ത് വ്യോമസേനയുടെ F-18 വിമാനമാണ് തകര്‍ന്നത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് പരിശീലനത്തിലേര്‍പ്പെട്ട വിമാനമാണ് തകര്‍ന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ഹമദ് അല്‍ സഖറിനെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Read Also - കാണാൻ മനോഹരം, ഇലയും പൂവും ഉൾപ്പെടെ അടിമുടി വിഷം; അരളി ചെടി വളർത്തുന്നതിനും വിൽക്കുന്നതിനും യുഎഇയിൽ നിരോധനം