പരിശീലനപ്പറക്കൽ ദുരന്തമായി; യുഎഇയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റും സഹയാത്രികനും മരിച്ചു

By Web Desk  |  First Published Dec 29, 2024, 10:47 PM IST

അൽ ജസീറ എയർ സ്പോർട്സ് ക്ലബിൻ്റെ വിമാനമാണ് തകർന്നു വീണത്. അതേസമയം, സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ജനറൽ അതോരിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.   


ദുബായ്: യുഎഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് 2 പേർ മരിച്ചു. പൈലറ്റും സഹയാത്രികനുമാണ് മരിച്ചത്. റാസ് അൽ ഖൈമ തീരത്തോട് ചേർന്നായിരുന്നു അപകടം. അൽ ജസീറ എയർ സ്പോർട്സ് ക്ലബിൻ്റെ വിമാനമാണ് തകർന്നു വീണത്. അതേസമയം, സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ജനറൽ അതോരിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അധികൃതർ അനുശോചനം അറിയിച്ചു. 

സുരക്ഷാവീഴ്ച്ചയുണ്ടായോ എന്ന് പിന്നീട് പരിശോധിക്കാം, നിലവിലെ പരി​ഗണന ഏറ്റവും മികച്ച ചികിത്സ നൽകുന്നതിന്: സതീശൻ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8
 

click me!