മാളിൽ പോക്കറ്റടി, തിരക്കിനിടെ എല്ലാം അതിവിദഗ്ധമായി; പക്ഷെ തൊട്ടരികിലുണ്ടായിരുന്നു നാലംഗ സംഘത്തിനുള്ള പണി

By Web Team  |  First Published Jul 14, 2024, 5:14 PM IST

രണ്ടുപേര്‍ ചേര്‍ന്ന് ഒരു സ്ത്രീയുടെ ശ്രദ്ധ തെറ്റിക്കുകയും ഈ സമയം മൂന്നാമത്തെയാള്‍ മോഷണം നടത്തുകയും നാലാമന്‍ ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. 

(പ്രതീകാത്മക ചിത്രം)


ദുബൈ: ദുബൈ നഗരത്തിലെ തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ദുബൈ മാളില്‍ പോക്കറ്റടി. പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. സന്ദര്‍ശകര്‍ ഏറെയെത്തുന്ന ദുബൈ മാള്‍ പോലുള്ള സ്ഥലങ്ങളില്‍ മോഷണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ദുബൈ മാളിലെ ഡാന്‍സിങ് ഫൗണ്ടെയ്ന്‍ ഭാഗത്ത് ഷോ കാണാനെന്ന വ്യാജേന എത്തിയ ശേഷം നാലുപേരും ചേര്‍ന്ന് മോഷണം നടത്തുമ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. സി​വി​ലി​യ​ൻ വേഷമണിഞ്ഞ്​ രം​ഗ​ത്തി​റ​ങ്ങി​യ പൊ​ലീ​സ്​ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റ​ങ്ങി​ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Latest Videos

Read Also -  ദുബൈയിൽ നിന്ന് പറന്ന വിമാനത്തിന് എമർജൻസി ലാൻഡിങ്; നിലത്തിറക്കിയത് കറാച്ചിയിൽ, മെഡിക്കൽ എമർജൻസിയെന്ന് വിശദീകരണം

രണ്ടുപേര്‍ ചേര്‍ന്ന് ഒരു സ്ത്രീയുടെ ശ്രദ്ധ തെറ്റിക്കുകയും ഈ സമയം മൂന്നാമത്തെയാള്‍ മോഷണം നടത്തുകയും നാലാമന്‍ ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. 23നും 54നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒരു മാസത്തെ തടവിന് ശേഷം നാടുകടത്താന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!