ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് വില തീരുമാനിക്കുന്നത്.
പുതിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.05 ദിര്‍ഹമാണ് വില. ജൂലൈ മാസത്തില്‍ ഇത് 2.99 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് 2.93 ദിര്‍ഹം ആണ് ഓഗസ്റ്റ് മാസത്തിലെ വില. ജൂലൈയില്‍ ഇത് 2.88 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് പുതിയ വില ലിറ്ററിന് 2.86 ദിര്‍ഹം ആണ്. നിലവില്‍ ഇത് 2.80 ദിര്‍ഹം ആണ്. ഡീസലിനും വില ഉയരും. 2.95 ദിര്‍ഹമാണ് പുതിയ വില. ജൂലൈ മാസത്തില്‍ 2.89 ദിര്‍ഹം ആയിരുന്നു.
undefined
Read Also - പലരെയും മാറിമാറി വിളിച്ചു, വീട് അവിടെ ഇല്ലെന്ന് മാത്രം അറിഞ്ഞു; കുടുംബം ഒന്നാകെ ഒലിച്ചുപോയി, മരവിച്ച് ജിഷ്ണു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..