പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നത് പാപമാണെന്ന് സൗദി ഗ്രാൻറ് മുഫ്തി

By Web Team  |  First Published Jun 8, 2024, 7:16 PM IST

പെർമിറ്റ് നേടുകയെന്ന് ശരീഅ വ്യവസ്ഥയുടെ ഭാഗമാണ്. നന്മകൾ സംരക്ഷിക്കുകയും തിന്മകൾ തടയലുമാണത്. തീർഥാടകരുടെ സ്വീകരണം സുഗമമാക്കാനും ക്രമീകരിക്കാനും അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാനും ആചാരങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കാനുമാണ് ഈ നിയന്ത്രണങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ഗ്രാൻറ് മുഫ്തി വിശദീകരിച്ചു.


റിയാദ്: പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമാണെന്നും അനുമതിയില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്നും സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിത കൗൺസിൽ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്. ഹജ്ജ് സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ എല്ലാ തീർഥാടകരോടും ആഹ്വാനം ചെയ്തു. ഹജ്ജ് പെർമിറ്റ് നേടുക, ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുക എന്നിവ ഇതിൽ പ്രധാനമാണെന്നും ഗ്രാൻറ് മുഫ്തി കൂട്ടിച്ചേർത്തു.

പെർമിറ്റ് നേടുകയെന്നത് ശരീഅ വ്യവസ്ഥയുടെ ഭാഗമാണ്. നന്മകൾ സംരക്ഷിക്കുകയും തിന്മകൾ തടയലുമാണത്. തീർഥാടകരുടെ സ്വീകരണം സുഗമമാക്കാനും ക്രമീകരിക്കാനും അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാനും ആചാരങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കാനുമാണ് ഈ നിയന്ത്രണങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ഗ്രാൻറ് മുഫ്തി വിശദീകരിച്ചു.

Latest Videos

Read  Also - ബലിപെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇരുഹറമുകളിലെത്തുന്നവരെയും സേവിക്കുക എന്ന ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശ്രമങ്ങൾ നടത്തുന്നതിനും പണം ചെലവഴിക്കുന്നതിനും ഭരണകൂടം ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ലെന്നും യാതൊരു അലംഭാവവും കാണിക്കുന്നില്ലെന്നും ഗ്രാൻറ് മുഫ്തി പറഞ്ഞു. ഹജ്ജിെൻറ എണ്ണപ്പെട്ട ദിവസങ്ങൾ പ്രാർഥനകളിലും ആരാധനകളിലും ഉപയോഗപ്പെടുത്തി ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കണമെന്നും തീർഥാടകരോട് ഗ്രാൻറ് മുഫ്തി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!