ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് വാങ്ങിയോ? മത്സരം കാണാന്‍ കഴിയാത്തവര്‍ക്ക് റീ സെയിലിന് അവസരം

By Web Team  |  First Published Aug 4, 2022, 1:21 PM IST

ഈ മാസം 16 വരെയാണ് നേരത്തെ വാങ്ങിയ ടിക്കറ്റുകള്‍ വില്‍ക്കാനുള്ള സമയപരിധി. 16ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി വരെയാണ് റീ സെയിലിനുള്ള അവസരം.


ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പ് മത്സരം കാണാനായി ടിക്കറ്റ് വാങ്ങി, എന്നാല്‍ ഏതെങ്കിലും കാരണം കൊണ്ട് മത്സരം കാണാന്‍ സാധിക്കാത്തവരാണോ? എങ്കില്‍ നിങ്ങള്‍ക്കായി ഒരു അവസരം. ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ഇപ്പോള്‍ ടിക്കറ്റ് വില്‍ക്കാം.

ഈ മാസം 16 വരെയാണ് നേരത്തെ വാങ്ങിയ ടിക്കറ്റുകള്‍ വില്‍ക്കാനുള്ള സമയപരിധി. 16ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി വരെയാണ് റീ സെയിലിനുള്ള അവസരം. ഈ മാസം രണ്ടു മുതലാണ് റീ-സെയില്‍ പ്ലാറ്റ്‌ഫോം തുറന്നത്. ടൂര്‍ണമെന്റ് അടുക്കുമ്പോള്‍ വീണ്ടും റീ-സെയില്‍ പ്ലാറ്റ്‌ഫോം തുറക്കുമെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കി. 

Latest Videos

റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വിറ്റാല്‍ മാത്രമാണ് നിശ്ചിത തുക റീഫണ്ടായി ലഭിക്കുക. അനധികൃതമായി ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ ശ്രമിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടി വരും. ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി വില്‍ക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യാന്‍ ശ്രമിച്ചാല്‍ രണ്ടരലക്ഷം റിയാലാണ് പിഴ നല്‍കേണ്ടി വരിക.

ഖത്തറില്‍ നിലവിലുള്ള ഇന്ധനവില തന്നെ തുടരുമെന്ന് അറിയിപ്പ്

ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ എത്ര ടിക്കറ്റുകള്‍ വേണമെങ്കിലും വില്‍പ്പനയ്ക്ക് വെക്കാം. യഥാര്‍ത്ഥ ഉടമ സ്വന്തം ടിക്കറ്റും വില്‍പ്പനയ്ക്ക് വെക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതേ മത്സരത്തിനായി അയാള്‍ വാങ്ങിയ മറ്റെല്ലാ ടിക്കറ്റുകളും സമര്‍പ്പിക്കണം. റീ-സെയില്‍ പ്ലാറ്റ്‌ഫോമില്‍ സമര്‍പ്പിക്കുന്ന ടിക്കറ്റുകള്‍ വില്‍ക്കപ്പെടുമെന്നതിന് ഗ്യാരന്റി ഇല്ല. വില്‍പ്പനയ്ക്കായി സമര്‍പ്പിക്കുന്ന ടിക്കറ്റിന് മേല്‍ ഫിഫ ടിക്കറ്റിങ് അധികൃതര്‍ക്കാണ് പൂര്‍ണ വിവേചനാധികാരം. 

റീ-സെയില്‍ പ്ലാറ്റ്‌ഫോമില്‍ ടിക്കറ്റ് വില്‍പ്പന വിജയിച്ചില്ലെങ്കിലോ അല്ലെങ്കില്‍ മത്സരത്തിന് നിശ്ചിത സമയത്തിന് മുമ്പ് ടിക്കറ്റ് പിന്‍വലിച്ചില്ലെങ്കിലോ ഉണ്ടാകുന്ന ചെലവുകള്‍ക്ക് ഫിഫ ഉത്തരവാദിയല്ല. യഥാര്‍ത്ഥ ടിക്കറ്റ് ഉടമ ഒപ്പമില്ലാതെ അതിഥികള്‍ക്ക് മത്സരം കാണാന്‍ അനുമതിയില്ല. 

ടിക്കറ്റ് വാങ്ങിയവര്‍ക്ക് ഫിഫ ടിക്കറ്റിങ് അക്കൗണ്ടില്‍ കയറി ടിക്കറ്റ് റ്റു റീസെയില്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇതില്‍ ക്ലിക്ക് ചെയ്ത് റീ-സെയില്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാം.  

റീ-സെയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ടിക്കറ്റ് വാങ്ങാനുള്ള ലിങ്ക്, വിദേശികള്‍ക്ക്-https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD

ഖത്തര്‍ താമസക്കാര്‍ക്ക് - https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD

ലഗേജില്‍ രണ്ട് സാന്‍ഡ് വിച്ച് കൊണ്ടുവന്നു; യാത്രക്കാരന് വിമാന ടിക്കറ്റിനേക്കാള്‍ ഉയര്‍ന്ന തുക പിഴ

ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164% വര്‍ധന

ദോഹ: 2022ന്റെ ആദ്യ പകുതിയില്‍ ഹമദ് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164 ശതമാനത്തിന്റെ വര്‍ധന. 15,571,432 യാത്രക്കാരാണ് ഈ കാലയളവില്‍ വിമാനത്താവളത്തിലൂടെ കടന്നു പോയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

2021ല്‍ ഇതേ കാലയളവില്‍ 5,895,090 യാത്രക്കാരായിരുന്നു ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. വിമാനങ്ങളുടെ വന്നുപോകുന്നതിലും 2022ല്‍ 33.2 ശതമാനം വര്‍ധനവുണ്ടായി. 2022 ആദ്യ പകുതിയില്‍ 100,594 വിമാനങ്ങളാണ് ഹമദ് വിമാനത്താവളത്തില്‍ വന്നുപോയത്. 2021ല്‍ ഇത് 75,533 ആയിരുന്നു. എന്നാല്‍ ചരക്കു വിമാനങ്ങളുടെ എണ്ണത്തില്‍ ആദ്യ ആറു മാസത്തിനിടെ 9.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചു തുടങ്ങി. 

click me!