രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം

By Web Team  |  First Published Oct 24, 2023, 2:45 PM IST

വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസത്ത് ഫീ അടക്കേണ്ടത്. മള്‍ട്ടിപ്പിള്‍‌ വിസക്ക് മൂന്നു മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം.


റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം. 

വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസത്ത് ഫീ അടക്കേണ്ടത്. മള്‍ട്ടിപ്പിള്‍‌ വിസക്ക് മൂന്നു മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം. വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ഇതിന് ജവാസത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല. എന്നാല്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ചില സമയങ്ങളില്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ല. അവര്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണം. 

Latest Videos

180 ദിവസം വരെ മാത്രമേ ഓണ്‍ലൈനില്‍ പുതുക്കുകയുള്ളൂ. അതിന് ശേഷം ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും. നേരത്തെ ഓരോ മൂന്നു മാസവും സൗദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരേണ്ടിയിരുന്നു. 

Read Also -  പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം

വീഡിയോ ഗെയിമർമാർക്കും വേദി; ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി 

റിയാദ്: വീഡിയോ ഗെയിമർമാർക്കും ലോകകപ്പ് വേദിയൊരുക്കി ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ. അടുത്ത വർഷം വേനലിൽ  നടക്കുമെന്നാണ് പ്രഖ്യാപനം.   ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തിയിരുന്നു.    

ഇ സ്പോർട്സിന്റെ ഭാവി ചർച്ച ചെയ്യുന്ന വേദിയിൽ എത്താനായതിൽ സന്തോഷമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ  പറഞ്ഞു. ഇ സ്പോർട്സിനോടും വിഡിയോ ഗെയിമുകളോടും ഉള്ള പ്രിയവും, ഇ സ്പോർട്സിന്റെ ഭാവിയും നേരത്തെ സൗദി പ്രധാനമന്ത്രിയും  കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ തുറന്നു പറഞ്ഞിരുന്നു.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!