മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

By Web Team  |  First Published Sep 21, 2024, 4:27 PM IST

പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് സേവനങ്ങള്‍ തടസ്സപ്പെടുക.


മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും. തിങ്കളാഴ്ച വൈകിട്ട് വരെ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് അറിയിപ്പ്.

പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് സേവനങ്ങള്‍ തടസ്സപ്പെടുക. പാ​സ്‌​പോ​ര്‍ട്ട്, എ​മ​ര്‍ജ​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ്, പൊ​ലീ​സ് ക്ലി​യ​റ​ന്‍സ് സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ആ​റു​ മണി വരെ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കി​ല്ല. എ​ന്നാ​ല്‍, ബി.​എ​ല്‍.​എ​സ് സെ​ന്റ​റി​ലെ കോ​ണ്‍സു​ലാ​ര്‍, വി​സ സേ​വ​ന​ങ്ങ​ള്‍ക്ക് ത​ട​സ്സ​മു​ണ്ടാ​കി​ല്ലെ​ന്നും മ​സ്‌​ക​റ്റ് ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Latest Videos

undefined

Read Also -  പത്തും ഇരുപതും വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്നു; പ്രതീക്ഷ കൈവിട്ടില്ല, ഭാഗ്യമെത്തി, ലഭിച്ചത് വമ്പൻ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!