അബുദാബിയിലെ പ്രധാന റോഡുകള്‍ ഭാഗികമായി അടച്ചിടും

By Web Team  |  First Published Jun 29, 2024, 5:50 PM IST

ജൂണ്‍ 29 ശനിയാഴ്ച മുതലാണ് റോഡുകള്‍ അടച്ചിടുന്നത്. 


അബുദാബി: അബുദാബിയിലെ പ്രധാന റോഡുകള്‍ ഇന്ന് മുതല്‍ ഭാഗികമായി അടയ്ക്കുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ജൂണ്‍ 29 ശനിയാഴ്ച മുതലാണ് റോഡുകള്‍ അടച്ചിടുന്നത്. 

സയീദ് ബിൻ ഷാഖ്ബൗത്ത് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുകയും എതിർവശത്തുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യും. ജൂണ്‍ 29 ശനിയാഴ്ച മുതല്‍ ജൂലൈ 22 വരെ ഇത് നിലവിലുണ്ടാകും. അതേസമയം ഇ11 ശൈഖ് മക്തൂം ബിൻ റാഷിദ് റോഡിൽ ഇന്ന് മുതൽ ജൂലൈ 3 രാവിലെ 6 മണി വരെ റോഡ് ഭാഗികമായി അടയ്ക്കും. അൽ ഷഹാമയിലേയ്ക്ക് പോകുന്ന വലത് പാതയാണ് അടയ്ക്കുക. അൽ കരാമ സ്ട്രീറ്റിലും ഭാഗിക റോഡ് അടച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.30 മുതൽ ജൂലൈ 1 പുലർച്ചെ 5 വരെ രണ്ട് വലത് പാതകളായിരിക്കും അടച്ചിടുക. ഇതേ സ്ട്രീറ്റിലെ ഇടത് പാത ഭാഗികമായി അടച്ചിടൽ ഇന്നലെ രാത്രി (ജൂണ്‍ 28) 11 മുതൽ ഇന്ന് (ജൂണ്‍ 29)  രാത്രി  11.30 വരെ ആയിരിക്കും.

Latest Videos

Read Also - നൂറിലേറെ ഒഴിവുകള്‍, വിവിധ നഗരങ്ങളില്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ്; വന്‍ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ഇത്തിഹാദ്

ഇ10 ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡ് ഭാഗികമായി അടച്ചിടും. ജൂണ്‍ 28 മുതല്‍ ജൂലൈ 1 തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് അടച്ചിടുക. അബുദാബിയിലേക്കുള്ള മൂന്ന് വലത് പാതകളാണ് അടച്ചിരിക്കുന്നത്. ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!