ബി​ഗ് ടിക്കറ്റിലൂടെ പ്രവാസി സ്വന്തമാക്കിയത് മസെരാറ്റി ലക്ഷ്വറി കാർ

By Web Desk  |  First Published Jan 7, 2025, 1:47 PM IST

"ഒറ്റയ്ക്ക് സമ്മാനം ഉപയോ​ഗിക്കാൻ താൽപര്യമില്ല, സുഹൃത്തുക്കൾക്കും സമ്മാനത്തുക നൽകണം. അവരുടെ സന്തോഷമുള്ള മുഖം കാണണം."


ബി​ഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ മസെരാറ്റി ​ഗ്രെക്കാലെ കാർ സ്വന്തമാക്കിയത് പാകിസ്ഥാനിൽ നിന്നുള്ള ഷക്കൂറുള്ള ഖാൻ. അബുദാബിയിൽ 1999 മുതൽ താമസിക്കുന്ന ഖാൻ, 48 വയസ്സുകാരനാണ്. 2004 മുതൽ ബി​ഗ് ടിക്കറ്റ് കളിക്കുന്ന അദ്ദേഹം സഹോദരനൊപ്പമാണ് താമസിക്കുന്നത്.

ഒരു സുഹൃത്തിൽ നിന്നാണ് വിജയത്തെക്കുറിച്ച് അറിഞ്ഞത്. “ആദ്യം കേട്ടപ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. വലിയ സന്തോഷമാണിത്.” - ഷക്കൂറുള്ള ഖാൻ പറഞ്ഞു.

Latest Videos

തനിക്ക് ലഭിച്ച കാർ വിൽക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം വീതിക്കാനാണ് തീരുമാനം. ഒറ്റയ്ക്ക് സമ്മാനം ഉപയോ​ഗിക്കാൻ താൽപര്യമില്ല, സുഹൃത്തുക്കൾക്കും സമ്മാനത്തുക നൽകണം. അവരുടെ സന്തോഷമുള്ള മുഖം കാണണം. അപ്പോഴാണ് ഈ വിജയത്തിന് അർത്ഥമുണ്ടാകുക - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനിയും ഭാ​ഗ്യപരീക്ഷണം തുടരുമെന്നാണ് ഷക്കൂറുള്ള പറയുന്നത്. മാത്രമല്ല, എല്ലാവരോടും ഭാ​ഗ്യം പരീക്ഷിക്കാൻ ബി​ഗ് ടിക്കറ്റ് കളിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

ജനുവരിയിൽ 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1 മില്യൺ ദിർഹവും നേടാം. മാത്രമല്ല, ജനുവരിയിൽ ബി​ഗ് വിൻ കോൺടെസ്റ്റ് തിരികെ വരുന്നു. ജനുവരി ഒന്നിനും 26-നും ഇടയിൽ രണ്ടു ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങാം. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുമാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് നേടാനാകുക. കാർപ്രേമികൾക്ക് BMW M440i നേടാനുമാകും. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ്.

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും വാങ്ങാം.
 

click me!