വില ലക്ഷങ്ങള്‍, കര്‍ശന പരിശോധനയിൽ പിടികൂടിയത് രണ്ട് കിലോയിലേറെ ലഹരിമരുന്ന്

By Web Team  |  First Published Jul 5, 2024, 4:40 PM IST

പിടിയിലായ പ്രതികളുടെ പ​ക്ക​ൽ​ നി​ന്നും മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണ​വും ക​ണ്ടെ​ടു​ത്തു.


മനാമ: ബഹ്റൈനില്‍ രണ്ട് കിലോയിലേറെ ലഹരിമരുന്ന് പിടികൂടി. 24,000 ബഹ്റൈന്‍ ദിനാര്‍ (53 ലക്ഷം രൂപ) വിലവരുന്ന ലഹരിമരുന്നാണ് വിവിധ കേസുകളിലായി പിടിച്ചെടുത്തത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഫോറന്‍സിക് എവിഡെന്‍സിലെ ആന്‍റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ പ്രതികളെ അറസ്റ്റ് ചെയ്തത്. 

Read Also -  'കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാം'; റഹീമിനോട് ബോചെ

Latest Videos

പിടിയിലായ പ്രതികളുടെ പ​ക്ക​ൽ​ നി​ന്നും മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണ​വും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്. കേ​സു​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹോ​ട്ട്‌​ലൈ​നി​ലോ (996) ഇ-​മെ​യി​ലി​ലോ (996@interior.gov.bh) അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!