റിയാദിലെ കിങ് ഫഹദ് റോഡിലായിരുന്നു അപകടം. അമിത വേഗത്തില്‍ മേല്‍പ്പാലത്തിന് മുകളിലൂടെ കുതിച്ചുപാഞ്ഞ കാര്‍, നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് താഴെ മറ്റൊരു വാഹനത്തിന് മുകളിലേക്ക് വീണത്.
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദില്‍ അമിത വേഗത്തിലോടിയ കാര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് പതിച്ചു. പാലത്തിന് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിന്റെ മുകളിലേക്കാണ് ഈ വാഹനം ചെന്നുവീണത്. അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റി.
റിയാദിലെ കിങ് ഫഹദ് റോഡിലായിരുന്നു അപകടം. അമിത വേഗത്തില്‍ മേല്‍പ്പാലത്തിന് മുകളിലൂടെ കുതിച്ചുപാഞ്ഞ കാര്‍, നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് താഴെ മറ്റൊരു വാഹനത്തിന് മുകളിലേക്ക് വീണത്. അപകടത്തെ തുടര്‍ന്ന് കിങ് ഫഹദ് മേല്‍പ്പാലത്തിന് താഴെയുള്ള റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. റെഡ് ക്രസന്റ് ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ സ്ഥലത്തു നിന്ന് ദൃക്സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read also: ഇന്ത്യക്കാരനെ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധേയനാക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...