
മസ്കറ്റ്: മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
അതോറിറ്റിയുടെ മാര്‍ക്കറ്റ് റെഗുലേഷന് ആന്‍ഡ് കൺട്രോൾ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റാണ് ഇവ പിടിച്ചെടുത്തത്. പിടികൂടിയ ഉൽപ്പന്നങ്ങളില്‍ ക്രീമുകൾ, കാപ്സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം ആവശ്യമായ ലൈസൻസുകളോ അംഗീകാരങ്ങളോ ഇല്ലാതെയാണ് വിപണനം ചെയ്തിരുന്നത്. രജിസ്റ്റർ ചെയ്യാത്തതും അപകടകരമായേക്കാവുന്നതുമായ ഉൽപന്നങ്ങൾ വിൽക്കുന്നതായി സംശയിക്കുന്ന സ്ഥാപനങ്ങളിൽ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി.
Read Also - 153 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയർന്ന വിമാനം ഉടൻ തിരിച്ചിറക്കി; എഞ്ചിനിൽ മുയൽ കുടുങ്ങി തീ പടർന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam