ഒരു വയസുകാരനായ മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു

By Web Team  |  First Published Oct 27, 2022, 11:12 PM IST

കഴിഞ്ഞ ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.


ദോഹ: ഒരു വയസുകാരനായ മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു. തൃശൂര്‍ ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍ ഹൗസില്‍ കണ്ണന്‍ സി.കെയുടെയും സിജിയുടെയും മകന്‍ വിദ്യുജ്  കണ്ണന്‍ ആണ് ദോഹയില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

പിതാവ് കണ്ണന്‍ ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തുവരികയാണ്. മാതാവ് സിജി ഖത്തര്‍ എയര്‍വേയ്സില്‍ ജീവനക്കാരിയാണ്. കള്‍ച്ചറല്‍ ഫോറം എക്സ്പാട്രിയേറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. 

Latest Videos

Read also:  ഖത്തറില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മൂന്ന് ഫയര്‍മാന്‍മാര്‍ മരിച്ചു

ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്
​​​​​​​ദുബൈ: ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ റാഷിദിയ ബ്രിഡ്ജിന് സമീപമാണ് ദാരുണമായ അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസവുമുണ്ടായി.

രണ്ട് ട്രക്കുകളും നാല് ചെറു വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. ഒരു കാറിലെ ഡ്രൈവര്‍ക്ക് ജീവന്‍ നഷ്ടമായി. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകട കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഒരു ട്രക്ക് അതിന് തൊട്ട് മുന്നില്‍ പോവുകയായിരുന്ന ബസിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി, സിമന്റും ഇഷ്ടികയും കയറ്റിയിരുന്ന മറ്റൊരു ട്രക്കുമായും മറ്റ് നാല് വാഹനങ്ങളുമായും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറ‍ഞ്ഞു.

click me!